ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും ചേര്‍ത്തല ജനമൈത്രി പോലീസും സംയുക്തമായി മൂന്നു ഘട്ടങ്ങളിലായി പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യഘട്ട അദാലത്ത് ഇന്ന് (ഒക്ടോബര്‍ 23) രാവിലെ 10.30ന് വെള്ളിയാകുളം യു.പി. സ്‌കൂളില്‍ ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തിലെ 1, 2, 3, 4, 20, 21, 22, 23 വാര്‍ഡുകളില്‍ നിന്നുള്ള പരാതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. മറ്റു വാര്‍ഡുകളിലെ പരാതികള്‍ 30, നവംബര്‍ ആറ് തീയതികളില്‍ നടക്കുന്ന അദാലത്തുകളില്‍ പരിഗണിക്കും. വ്യക്തിപരമായ പ്രശ്നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്ത് പ്രസിഡന്‍റ് കെ. മഞ്ജുള, വൈസ് പ്രസിഡന്‍റ് പ്രവീണ്‍ ജി. പണിക്കര്‍, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും