ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്). പാകിസ്താന് പുറമെ തുർക്കി, ജോർദ്ദാൻ, മാലി എന്നീ രാജ്യങ്ങളേയും പുതിയതായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു.
ഇതുവരെ പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ ഗ്രേലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ വ്യക്തമാക്കി. 27 ഇന നിര്‍ദേശങ്ങളായിരുന്നു പാകിസ്താന് എഫ്.എ.ടി.എഫ് ഒക്ടോബറില്‍ നല്‍കിയത്.
പാകിസ്താന്റെ ഭീകരവിരുദ്ധ നടപാടിലെ ഇരട്ടത്താപ്പ് ബോധ്യപ്പെട്ട് പിന്നിട് കൂടുതല്‍ നിര്‍ദേശങ്ങള്‍ കുട്ടിച്ചേര്‍ത്തു. കനത്ത നിരാശ ഉണ്ടാക്കുന്നതാണ് തീരുമാനം എന്ന് പാകിസ്താന്‍ പ്രതികരിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ രാജ്യം കാട്ടിയ ആത്മാര്‍ത്ഥത എഫ്.എ.ടി.എഫ് പരിഗണിച്ചില്ല. പുതിയ നിര്‍ദേശങ്ങള്‍ 34 മാസ്സങ്ങള്‍ക്കുള്ളില്‍ പാലിക്കാന്‍ ശ്രമിക്കും എന്നും പാകിസ്താന്‍ വ്യക്തമാക്കി.
2022 എപ്രിലിലാണ് ഇനി എഫ്.എ.ടി.എഫ് യോഗം ചേരുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താന്‍ ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍, തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് സാമ്പത്തിക സഹായം കരസ്ഥമാക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. എഫ്.എ.ടി.എഫ് തിരുമാനത്തോടെ ഇത് തടസപ്പെട്ടു.