ഒക്ടോബർ 16 -ന് സുദർശൻ ന്യൂസ് ഒരു അധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥിയെ തല്ലുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ ഒരു ക്രിസ്ത്യൻ അധ്യാപകൻ ഒരു ഹിന്ദു വിദ്യാർത്ഥിയെ ക്രൂമായി വർധിക്കുന്ന ദൃശ്യമാണ് ചാനൽ പങ്കുവെച്ചത്. ഹിന്ദു വിശ്വാസ പ്രകാരമുള്ള രുദ്രാക്ഷം ധരിച്ചതിനായി അധ്യാപകന്റെ ആക്രമണം എന്ന് അവകാശപ്പെട്ടായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ 3500 -ലധികം റീട്വീറ്റുകൾ നേടിയ ഈ പോസ്റ്റ് വ്യാജമാണ്.
സുദർശൻ ന്യൂസിന്റെ ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെയും ഇതേ അവകാശവാദത്തോടെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു, ഇത് 3,700 ൽ അധികം റീട്വീറ്റുകൾ നേടി.
तमिलनाडु के सरकारी स्कूल में इस हिंदू छात्र को इसलिए पीटा जा रहा है क्योंकि वह रुद्राक्ष पहने हुए था..!!
ईसाई शिक्षक ने छात्र की क्रूरता से पिटाई की तथा स्कूल से भी भगा दिया..!!@mkstalin यही है आपकी सरकार का सेक्यूलरिज्म ?@BJP4TamilNadu @annamalai_k @Narayanan3 pic.twitter.com/KsZTq6Skto
— Sudarshan News (@SudarshanNewsTV) October 16, 2021
FACT CHECK
സുദർശൻ ന്യൂസ് പങ്കുവെച്ചത് സന്ദർഭങ്ങളെ വളച്ചൊടിച്ച ദൃശ്യമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീഡിയോയിലെ സംഭവം നടന്നത് തമിഴ്നാട്ടിലെ ചിദംബരം ഗ്രാമത്തിലെ നന്ദനാർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ്. സ്‌കൂളിലെ ഒരു ദളിത് വിദ്യാർത്ഥിക്കാണ് അധ്യാപകൻന്റെ മർദ്ദനമേറ്റത്. ക്ലാസ് മുറിയിലെ മറ്റ് വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണിൽ വീഡിയോ എടുത്ത് ഓൺലൈനിൽ പങ്കുവെച്ചതോടെയാണ് സംഗതി പുറത്തായത്.
ഒക്‌ടോബർ 15 -ലെ ദി ഹിന്ദു ദിനപത്രം ഒരു റിപ്പോർട്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞതുപ്രകാരം സംഭവം ഇങ്ങനെയാണ്. സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് ഹെഡ്മാസ്റ്റർ റൗണ്ട്സിന് ഇറങ്ങിയ സമയത്ത് ഒരു വിദ്യാർത്ഥി ക്ലാസ്സിൽ പങ്കെടുക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. ഹെഡ്മാസ്റ്റർ ആ കുട്ടിയെ ക്ലാസ്റൂമിലേക്ക് കൊണ്ടുപോയി സംഭവം കുട്ടിയെ പഠിപ്പിക്കുന്ന ഭൗതികശാസ്ത്ര അദ്ധ്യാപകൻ സുബ്രഹ്മണ്യനോട് പരാതിപ്പെട്ടു. ഈ അധ്യാപകനാണ് 17 വയസ്സുള്ള ഈ കുട്ടിയെ ശിക്ഷയായി ക്രൂരമായി അടിച്ചത്.
This Hindu student is being beaten up in a government school in Tamil Nadu because he was wearing “Rudraksha”..!!
Christian teacher brutally beat up the student and also banished him from school..!!@mkstalin @PTI_News @BJP4TamilNadu @CMOTamilnadu pic.twitter.com/ao0nabdQTb
— Suresh Chavhanke “Sudarshan News” (@SureshChavhanke) October 17, 2021
മർദനത്തെത്തുടർന്ന് കൗമാരക്കാരന്റെ തുടയിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, എസ്സി/എസ്ടി ആക്ട് എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫ്രീ പ്രസ് ജേണലിനൊപ്പം വാർത്താ ഏജൻസിയായ ANI യും വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകൻ സുബ്രഹ്മണ്യൻ ആണെന്ന് തിരിച്ചറിഞ്ഞു.
ഈ സംഭവമാണ്, സുദർശൻ ന്യൂസ് വർഗീയത പടർത്തുന്ന രീതിയിൽ അവതരിപ്പിച്ചത്. അവർ പങ്കുവെച്ച വീഡിയോയിൽ ഉള്ള വിദ്യാർത്ഥി ഹിന്ദു ദളിത് വിദ്യാർത്ഥിയും ക്രൂരമായി മർദ്ദിച്ച അധ്യാപകനും ഹിന്ദുമത വിശ്വാസിയാണ്. ഇതാണ് ക്രിസ്ത്യൻ അധ്യാപകൻ ഹിന്ദു മത ചിഹ്നം ധരിച്ചതിന് ആക്രമിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചത്.
வன்மையாக கண்டிக்கிறேன்.
சமூகநீதி, சமத்துவம் விடியல் எனும் பெயரில் பல்லிளித்த நேரம். இதற்கு நடவடிக்கை உண்டா இல்லை வழக்கம் போல் திசை திருப்பும் நாடகம்தானா மரியாதைக்குரிய முதல்வர் #ஸ்டாலின் அவர்களே. @mkstalin#CMOTamilnadu #ஸ்டாலின் #SocialJustice pic.twitter.com/n0hZzEywDf— Kovai Sathyan (@KovaiSathyan) October 13, 2021
എന്നാൽ, മറ്റൊരിടത്ത് ഏകദേശം ഇതിന് സമാനമായ ഒരു സംഭവം ഉണ്ടായി. അതിനെയാണ് വർഗീയ രീതിയിൽ ചിത്രീകരിച്ചത്. വിദ്യാർത്ഥികൾ കഴുത്തിലെ ആഭരണങ്ങളോ കമ്മലുകളോ ധരിക്കുന്നതിൽ നിന്ന് വിലക്കിയ കാഞ്ചീപുരത്തെ സ്‌കൂളിലാണ് ആ സംഭവം ഉണ്ടായത്. സ്‌കൂളിലെ നിയമത്തിന് വിരുദ്ധമായി രുദ്രാക്ഷം ധരിച്ചെത്തിയതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിക്കുകയും ക്ലാസിന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഈ സംഭവം സുദർശൻ ന്യൂസ് വളച്ചൊടിച്ച് നൽകിയത്.