ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നേടാൻ ഏറ്റവും യോഗ്യർ തങ്ങൾ തന്നെയെന്നു ടീം ഇന്ത്യ പറയാതെ പറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്നത്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരം കൂടി ജയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 24നു പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം. ഇന്നത്തെ സന്നാഹ മത്സരത്തിലെ പ്രകടനംകൂടി വിലയിരുത്തിയ ശേഷമായിരിക്കും ഫൈനൽ ഇലവനിൽ ആരൊക്കെ വേണമെന്നു ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും തീരുമാനിക്കുക.
ഇംഗ്ലണ്ടിനോട് ഇന്ത്യ ജയിച്ച രീതി ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 5ന് 188 റൺസെടുത്തു. ഇന്ത്യ ഒരോവർ ബാക്കിനിർത്തി 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്ത് 7 വിക്കറ്റ് വിജയമാഘോഷിച്ചു.
∙ ബാറ്റിങ്
ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ ഇന്ത്യയുടെ ബാറ്റിങ്ങും പാക്കിസ്ഥാന്റെ ബോളിങ്ങും തമ്മിലുള്ള മത്സരമാണെന്നു പൊതുവേ പറയാറുണ്ട്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് ചുക്കാൻ പിടിക്കാൻ പോകുന്നതും ബാറ്റിങ് തന്നെയായിരിക്കും. കെ.എൽ. രാഹുൽ തന്നെയായിരിക്കും ഇന്ത്യൻ ബാറ്റിങ്ങിനെ നയിക്കുക.
രോഹിത് ശർമയ്ക്കു പകരം അവസരം ലഭിച്ച ഇഷൻ കിഷൻ, ആ അവസരം നന്നായി വിനിയോഗിച്ചു (40 പന്തിൽ 70 നോട്ടൗട്ട്). എന്നാൽ രോഹിത് തിരിച്ചെത്തുമ്പോൾ ഫോമിലുള്ള കിഷനെ എവിടെ കളിപ്പിക്കുമെന്ന കാര്യത്തിൽ ടീമിൽ ആശയക്കുഴപ്പമുണ്ട്.
ബോളിങ്
ഇംഗ്ലണ്ടിനെതിരെ ഭുവനേശ്വർ കുമാർ നിറംരാഹുലും രോഹിത്തുമായിരിക്കും ഓപ്പണർമാർ എന്ന കാര്യത്തിൽ സംശയമില്ല. വൺ ഡൗണിൽ ക്യാപ്റ്റൻ കോലി തന്നെ. നാലാമനായി ആര് എന്നതിനാലാണ് ആശയക്കുഴപ്പം. സൂര്യകുമാർ, ഇഷൻ കിഷൻ എന്നിവരിലൊരാൾക്കാണു കൂടുതൽ സാധ്യത. രണ്ടുപേരെയും കളിപ്പിക്കാനാണ് തീരുമാനമെങ്കിൽ ഓൾറൗണ്ടറായ ഹാർദിക്കിനെ ഒഴിവാക്കേണ്ടി വരും. ടോപ് ഓർഡറിലെ ഇടംകൈ ബാറ്ററുടെ അഭാവമുണ്ടായാൽ പന്തിന് നാലാമനായി സ്ഥാനക്കയറ്റം ലഭിച്ചേക്കും. അശ്വിൻ, ഷമി, ഭുവനേശ്വർ, ബുമ്ര എന്നിവർ ബോളിങ് വിഭാഗം നിയന്ത്രിക്കും. ഫോം പരിഗണിച്ച് സ്പെഷലിസ്റ്റ് സ്പിന്നറുടെ റോളിൽ വരുൺ ചക്രവർത്തിയും ബോളിങ് ഓൾറൗണ്ടറായി ഷാർദൂൽ ഠാക്കൂറും ടീമിലെത്താനും സാധ്യതയുണ്ട്. മങ്ങിയത് (4–0–54–0) ബോളിങ് നിരയ്ക്കു ക്ഷീണമായി. 3 വിക്കറ്റ് നേടിയെങ്കിലും 43 റൺസാണ് മുഹമ്മദ് ഷമി വിട്ടുകൊടുത്തത്. ചെഹലിനു പകരം ടീമിലെത്തിയ രാഹുൽ ചാഹറും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. എന്നാൽ, ജസ്പ്രീത് ബുമ്രുയുടെയും (4–0–26–1) ആർ. അശ്വിന്റെയും (4–0–23–0) സ്പെല്ലുകൾ ടീമിന് ആശ്വാസമായി. 3 പേസർമാരും ഒരു സ്പെഷലിസ്റ്റ് സ്പിന്നറുമായി ഇറങ്ങാനാണ് കോലി തീരുമാനിക്കുന്നതെങ്കിൽ ചാഹറിനെക്കാൾ സാധ്യത അശ്വിനായിരിക്കും.
സാധ്യതാ ടീം.
രാഹുലും രോഹിത്തുമായിരിക്കും ഓപ്പണർമാർ എന്ന കാര്യത്തിൽ സംശയമില്ല. വൺ ഡൗണിൽ ക്യാപ്റ്റൻ കോലി തന്നെ. നാലാമനായി ആര് എന്നതിനാലാണ് ആശയക്കുഴപ്പം. സൂര്യകുമാർ, ഇഷൻ കിഷൻ എന്നിവരിലൊരാൾക്കാണു കൂടുതൽ സാധ്യത. രണ്ടുപേരെയും കളിപ്പിക്കാനാണ് തീരുമാനമെങ്കിൽ ഓൾറൗണ്ടറായ ഹാർദിക്കിനെ ഒഴിവാക്കേണ്ടി വരും. ടോപ് ഓർഡറിലെ ഇടംകൈ ബാറ്ററുടെ അഭാവമുണ്ടായാൽ പന്തിന് നാലാമനായി സ്ഥാനക്കയറ്റം ലഭിച്ചേക്കും. അശ്വിൻ, ഷമി, ഭുവനേശ്വർ, ബുമ്ര എന്നിവർ ബോളിങ് വിഭാഗം നിയന്ത്രിക്കും. ഫോം പരിഗണിച്ച് സ്പെഷലിസ്റ്റ് സ്പിന്നറുടെ റോളിൽ വരുൺ ചക്രവർത്തിയും ബോളിങ് ഓൾറൗണ്ടറായി ഷാർദൂൽ ഠാക്കൂറും ടീമിലെത്താനും സാധ്യതയുണ്ട്.