പാലക്കാട്: വടക്കന്‍ കേരളത്തില്‍ പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. അട്ടപ്പാടി, നെല്ലിയാംമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്.
നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാം തുടർന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്പിൽവേ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വാളയാർ മലമ്പുഴ ഒഴുകിയെത്തുന്ന പാലം ഇനിയും ഷട്ടർ ഉയർത്തിയാൽ വെള്ളത്തിനടിയിൽ ആകും.
ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വീടിന് ഭാഗികമായി കേടുപറ്റി. കൂടാതെ മലമ്പുഴ അകമല വാരത്തിൽ ഇന്നലെ വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. തുടർന്നുള്ള മഴവെള്ള പാച്ചിലിലിൽ ഒരു പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. രണ്ടാൾ പൊക്കത്തിൽ മലവെള്ളം എത്തി എന്നാണ് നാട്ടുകാർ പറയുന്നതും. വലിയ രീതിയിലുള്ള നാശ നഷ്ടമാണ് ജില്ലയിൽ സംഭവിച്ചത്. ശിരുവാണി പുഴയിൽ മഴക്കെടുതി തുടരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ജില്ലയിൽ മഴ കനത്തത്.
വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പും കുറവാണ്. കാസര്‍ഗോഡ് ഒറ്റപ്പെട്ട മഴയുണ്ട്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും കാര്യമായ മഴ ഇല്ല. കണ്ണൂരിലും മഴ വിട്ട് നില്‍ക്കുകയാണ്. മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.