Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഗൗരിയമ്മ – പെയ്തൊഴിയാതെ ( രണ്ട് ) ​​​​​​​

Web Desk by Web Desk
Oct 17, 2021, 05:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുധകുട്ടി എഴുതുന്നു – പെയ്തൊഴിയാതെ

എന്തൊരു അമൂർത്തമായ ആവേശവും ആരാധനയുമായിരുന്നെന്നോ കെ.ആർ ഗൗരി എന്ന വിപ്ലവനായികയോട്, എനിക്കെന്നും. എൻ്റെ തലമുറയിലെ മഹാഭൂരിപക്ഷത്തിനും അങ്ങനെയാവാനേ തരമുള്ളൂ. 

ആലപ്പുഴയിൽ ആറാട്ടുവഴിയിലുള്ള എൻ്റെ വീടിന് മുന്നിലെ പട്ടൻ്റെ വെളി എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. അവിടെ ചില വൈകുന്നേരങ്ങളിൽ മുളങ്കാലിൽ കെട്ടി ഉയർത്തിയ സ്റ്റേജിൽ ഉന്നതശീർഷയായ  പെണ്ണൊരുത്തി തീപ്പൊരിയായ് ആളിപ്പടരുന്നത് കാണാൻ സ്കൂൾ കുട്ടിയായിരുന്ന ഞാൻ  പൂമുഖത്തെ  അരമതിലിൽ  അള്ളിപ്പിടിച്ച്  കയറിയിരുന്നത് നിറം ചോരാത്ത ഓർമയാണ് ഇന്നും.  

നാല് മണിക്ക് സ്കൂൾ വിട്ട് വരുമ്പോഴേ ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനങ്ങൾ ഒഴുകിത്തുടങ്ങും.”ബലി കുടീരങ്ങളേ, സ്മരണകളിരമ്പും…. ” എന്ന ആവേശോജ്വലമായ പാട്ടിൻ്റെ വരികൾ നാട്ടാരെ ഒന്നാകെ പ്രകമ്പനം കൊള്ളിക്കും.. പടപ്പാട്ടുകളുയർത്തുന്ന ആവേശ ലഹരിയിൽ മൈതാനത്തേക്ക് ആളുകൾ ഇരമ്പിയെത്തും.മൈക്ക് പ്രവർത്തിപ്പിക്കാനുള്ള കറൻ്റ് വലിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നാണ് എന്നതിൽ സ്വകാര്യമായ് അഹങ്കരിച്ചിരുന്ന കാലം. രാഷ്ട്രീയ ഭേദമില്ലാതെ സമ്മേളനങ്ങൾക്ക് വൈദ്യുതി നൽകിയിരുന്നു. 

gouri amma

നിരവധി നേതാക്കന്മാരുടെ ഗർജ്ജന തുല്യമായ രാഷ്ട്രീയ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ബി.വെല്ലിംഗ്ടൺ ,കെ.ആർ ഗൗരിയമ്മ എന്നിവരുടെ ശബ്ദഗാംഭീര്യം കാലം എത്ര പിന്നിട്ടിട്ടും മറക്കാവതല്ല. സാരിയുടുത്ത ,മുടി ഉയർത്തി കെട്ടിയ പ്രൗഢയും  ,തൻ്റേടിയുമായ സ്ത്രീ അതായിരുന്നു മനസ്സിൽ പതിഞ്ഞ ഗൗരിയമ്മ. തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ ഇടയ്ക്കിടെ തൊഴാൻ പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങൾ കുട്ടിസംഘത്തിന് . വാടത്തോടിന് കുറുകെയുള്ള പാലമിറങ്ങി നേരേ നടന്നാൽ ചാത്തനാടെത്തും. അവിടെയാണ് ഗൗരിയമ്മയുടെ വീട് എന്നറിഞ്ഞതിൽ പിന്നെ ആ 
വഴിക്കുള്ള സഞ്ചാരം ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ഗൗരിയമ്മയും ടി.വി തോമസും താമസിക്കുന്ന വീട്. ആ വീടിൻ്റെ മുന്നിൽ എത്തുമ്പോൾ നടത്തം മറന്ന്  എന്തിനെന്നറിയാതെ നോക്കി നിന്നതും ഓർമയിലുണ്ട്. 

എൻ്റെ അച്ഛനും ടി വി തോമസും സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയ ചുവടുമാറ്റം, പിന്നീട് പാർട്ടി പിളർന്നത് ഇങ്ങനെ പല കാരണങ്ങളാലും പിന്നീടവർ പരസ്പരം മിണ്ടാതായി. ഒരിക്കൽ മൈതാനത്ത് സംഘടിപ്പിച്ച രാഷ്ട്രീയ യോഗത്തിൽ പ്രസംഗിക്കാനെത്തിയ  ടി.വി തോമസ് വീട്ടിൽ വന്നതും അച്ഛൻ പിണങ്ങി  നടക്കുന്നുവെന്ന് എൻ്റെ അമ്മയോട് പരാതി പറഞ്ഞതും ഓർമയിലുണ്ട്.

ReadAlso:

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

രക്തസാക്ഷികളേ മാപ്പ്: വലിയ ചുടുകാട്ടില്‍ സി.പി.എം-സി.പിഐ പോരാട്ടം ?; വി.എസ്. അച്യുതാനന്ദന്‍-ടി.വി. തോമസ് സ്മാരകത്തിന്റെ പേരില്‍ ?

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അതെന്തുമാവട്ടെ, എക്കാലത്തും സിലബസ്സിൽ ഉൾപ്പെടാത്ത പാഠമായിരുന്നിട്ടും  ഞാൻ വായിച്ച് പഠിക്കാൻ തെരഞ്ഞെടുത്ത ജീവിതം കെ.ആർ ഗൗരിയുടേതായിരുന്നു. നിലപാടുകളിലെ ആർജവവും പോരാട്ട വീര്യവും നിറഞ്ഞ സ്ത്രീ എന്ന നിലയിൽ എന്നെ ആഴത്തിൽ സ്വാധീനിച്ച വ്യക്തിത്വം അവരുടേതായിരുന്നു. 

ഗൗരിയമ്മ മന്ത്രിയായിരിക്കെ, സർക്കാർ പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായി ഞാൻ സെക്രട്ടറിയേറ്റിലുണ്ട്. എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. എൻ്റെ ഇഷ്ടം പറയാം. അടുത്തിടപെടാനുള്ള നിരവധി അവസരങ്ങളുണ്ടായി. എന്നിട്ടും ഞാനരികെ ചെന്നില്ല.”ജനപഥ” ത്തിലേക്ക്  മന്ത്രിയുടെ അഭിമുഖം  വേണം. പ്രൈവറ്റ് സെക്രട്ടറി വിജയലക്ഷ്മിയെ വിളിച്ചപ്പോൾ അവർ സ്നേഹ സ്വാതന്ത്യത്തോടെ ചോദിച്ചു. 

” ഒരേ നാട്ടുകാരല്ലേ, നിങ്ങൾ. വരൂ.എന്തിന് മടിക്കണം”  

എന്ത് കൊണ്ടോ പോകാൻ തോന്നിയില്ല.  സഹപ്രവർത്തകയെ വിട്ട് അഭിമുഖം എടുത്തു. ആരാധനയോടെ അതിലേറെ ആദരവോടെ തെല്ലകന്ന് നിന്ന് സ്നേഹിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.  ഒറ്റക്ക് നിൽക്കുന്ന കുന്നിൻ്റെ ഔന്നത്യം കുറച്ച് മാറി നിന്ന് കാണുന്നതല്ലേ ഭംഗി. ആറാട്ടുവഴി മൈതാനത്തെ തട്ടിക്കൂട്ട് സ്റ്റേജിൽ ഉയർത്തി പിടിച്ച ശിരസ്സുമായി നിന്ന് വാക്ചാതുര്യത്താൽ  എൻ്റെ ബാല്യത്തെ വിപ്ലവാഭിമുഖ്യതയുടെ കുട്ടിക്കുപ്പായം ഇടുവിച്ച ആ രാഷ്ട്രീയ വ്യക്തിത്വം  നിയമസഭയിൽ തിളങ്ങുന്നത് ഓഫീസേഴ്സ് ഗ്യാലറിയിൽ ഇരുന്ന് കാണാനും  കാലം എന്നോട് ദയ കാണിച്ചു. കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ അതേ അത്ഭുതാതിരേകം അപ്പോഴും എന്നെ പരിരംഭണം ചെയ്തു. ചില മുന്തിയ തരം വിസ്മയങ്ങൾ  ഉള്ളിൽ പമ്മിപ്പമ്മി നുരയുന്നതിലായിരുന്നു എനിക്ക് കമ്പം. മുറിവേറ്റ സിംഹമായ് ഒരു കമ്യൂണിസ്റ്റിതര സർക്കാരിൽ  എനിക്കവരെ കാണാൻ എന്തോ  കെല്പില്ലായിരുന്നു. 

ചരിത്രം പലപ്പോഴായി പലർ ചേർന്നുണ്ടാക്കുന്നതാണ്. അതിൽ കൂട്ടിച്ചേർക്കലുകളും തരാതര വ്യാഖ്യാനങ്ങളും നിരവധിയുണ്ടാകും. ഉത്തരം കിട്ടാനിടയില്ലാത്ത  ചോദ്യങ്ങൾക്കാണ് ചരിത്രത്തിൽ പഞ്ഞം. ഗൗരിയമ്മയും ഒടുക്കം ഒരു ചോദ്യമായ് ചാത്തനാട്ടെ വീടിൻ്റെ ചുവരിനുള്ളിലേയ്ക്ക് ഒതുങ്ങി. രാഷ്ട്രീയ ഗതിവിഗതികൾ തിരിച്ചറിയുന്ന പ്രായത്തിലല്ലെങ്കിലും കെ.ആർ ഗൗരി എന്ന പ്രതിഭാസത്തിൻ്റെ  ഉടുത്തു കെട്ടിലും ഗാംഭീര്യത്തിലും മനം മയങ്ങിയ ഞാൻ കുട്ടിക്കാലത്ത് തന്നെ  അവരോട്  അനുരാഗപ്പെട്ട് പോയിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ മനസ്സ് വെറുതെ കലമ്പൽ കൂട്ടി അവരോട് നിശ്ശബ്ദം ചോദിച്ചു.  

“നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കീ”ല്ലേ, എന്ന്. 

കമ്യൂണിസ്റ്റ് ആശയങ്ങളെ പാടേ നിരാകരിച്ച ഒരച്ഛൻ്റെ മകളായി പിറന്നിട്ടും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സ്വാതന്ത്യമുള്ള, അവ്വിധം വിലക്കുകളേതുമേയില്ലാത്ത കുടുംബത്തിൽ ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ്.  

gouri amma

പിന്നെയും മുതിർന്നപ്പോഴാണ് കെ.ആർ ഗൗരി എന്ന സ്ത്രീയെ ഞാൻ കൂടുതൽ തിരിച്ചറിയാൻ ശ്രമിച്ചത്. കേവലാരാധനയുടെ പുറന്തോടിളക്കി മാറ്റി ആ വ്യക്തിത്വത്തെ ഹൃദയത്തോട്  ചേർത്ത് നിരീക്ഷിച്ചപ്പോൾ ജീവിതത്തിലുടനീളം അവർ ഉയർത്തിപ്പിടിച്ച ആശയസംഹിതകളെ യായിരുന്നില്ല, പകരം  ഒരു അസാധാരണ  സ്ത്രീയുടെ സാധാരണ മനസ്സാണ് കണ്ടത്.ജീവിതം അതിലേല്പിച്ച പോറലുകളെയും  ക്ഷതങ്ങളെയുമാണ്. കരുത്തിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും വിപ്ലവ നക്ഷത്രം എന്ന് സമൂഹം പെരുമ്പറ മുഴക്കുമ്പോഴും , ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു പോയ ഒരു സ്ത്രീയായിരുന്നില്ലേ ഗൗരിയമ്മ. 

കുഞ്ഞുന്നാളിൽ പിതാവ് വാത്സല്യത്തോടെ വിളിച്ച ഗൗരിയമ്മാളേ  എന്ന സംബോധന ഗൗരിയമ്മയായി പരിണമിച്ചതിൽ സന്തോഷിച്ചിരുന്ന മകൾ… ചങ്ങമ്പുഴയുടെ സഹപാഠി ,കുറ്റിപ്പുഴയുടെയും ജി.ശങ്കരക്കുറുപ്പിൻ്റെയും ശിഷ്യ …
കാതരമായൊരു പ്രണയത്തിൻ്റെ പട്ടുനൂലിഴയാൽ ചുറ്റപ്പെട്ടവൾ… തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നിട്ടും 
ശ്രീകൃഷ്ണ സങ്കല്പം മനസ്സിൽ ലാളിച്ചിരുന്ന സ്വപ്നാടക… അങ്ങനെ എത്രയെത്ര അഭിരാമ സ്വപ്നങ്ങളാലാവും  ജീവിതത്തെ അവർ ഒപ്പം ചേർത്തു പിടിച്ചിട്ടുണ്ടാവുക ? 

വിശ്വസിച്ച ആദർശങ്ങളും വിശ്വസിച്ച പുരുഷനും അവരിൽ ഏല്പിച്ച മുറിവുകളുടെ ആഴമെത്ര ? അഭിശപ്ത രാത്രികളിൽ ആരോരുമറിയാതെ എത്രയോ തവണ നെഞ്ചകം നീറി നീറി അവർ കരഞ്ഞിട്ടുണ്ടാവും ? സംസ്ഥാന സർക്കാരിന് വേണ്ടി 
കെ.ആർ ഗൗരിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി ചെയ്യാൻ കെ.ആർ മോഹനൻ എന്ന സംവിധായകനെ നിയോഗിച്ചത്  ഞാൻ ആ വിഭാഗത്തിൻ്റെ ചുമതല വഹിക്കുമ്പോഴാണ്. 

ആലപ്പുഴയിൽ ഗൗരിയമ്മയുടെ വീട്ടിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ മോഹനേട്ടൻ പല വട്ടം ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല. 
ഷൂട്ടിംഗ് പൂർത്തീകരിച്ച് എന്നെ കാണാനെത്തിയപ്പോൾ അദ്ദേഹം  പറഞ്ഞു.”  ഈ പ്രോജക്ടിലേയ്ക്ക് എൻ്റെ പേര് നിർദ്ദേശിച്ചതിന് നന്ദി. ഇത്  ഒരു നിയോഗമായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു. എൻ്റെ ചില രാഷ്ട്രീയ ബോധ്യങ്ങളെ , ബന്ധങ്ങളുടെ  കാല്പനിക നൈര്യന്തരങ്ങളെ ഒന്നാകെ പിഴുതെറിഞ്ഞു അവർ. സ്വകാര്യതയുടെ നനവുകളിലേയ്ക്ക്  ഒന്നും ക്യാമറയിലാക്കരുതെന്ന സ്നേഹ ശാസനയോടെ എന്നെ നയിച്ചു. 

gouri amma

ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരള ചിത്തയായ മറ്റൊരു ഗൗരിയമ്മയെയാണ്, ഞാൻ അവിടെ കണ്ടത്. വായിച്ചറിഞ്ഞതിനും, കേട്ടു പഴകിയതിനുമപ്പുറം ചിലതുണ്ട്. അവരുടെ മുന്നിൽ നമ്മളൊക്കെ എന്ത് കമ്യൂണിസ്റ്റ് , ച്ഛേ …. ” 

മോഹനേട്ടൻ പാവമായത് കൊണ്ട് ചിലത് കൂടി പറഞ്ഞു. എഴുതാനാവാത്തത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു…ശബ്ദമിടറി..

കെ.ആർ ഗൗരി ഇന്നില്ല. ആലപ്പുഴ വലിയ ചുടുകാട്ടിലെ മണൽത്തരികൾ വീണ്ടും സമരപുളകത്തിൻ്റെ സിന്ദൂരമാലകളണിഞ്ഞ് കോരിത്തരിച്ചിരിക്കും. ആകാശവും ഭൂമിയും ആ ചരിത്ര നിയോഗത്തിന് നിശബ്ദ സാക്ഷിയായി നിന്നിരിക്കും.   .

കൽപ്പകവാടിക്കാരൻ്റെ സിനിമാ ക്കഥയിലെ അവസാന രംഗംപ്പോലെ “അമ്മേ… ലാൽസലാം” എന്ന് യാത്രാമൊഴി നൽകാൻ ഛിന്നഭിന്നമായ  മനസ്സുമായ് ആരേലും, അവരുടെ ജീവിത പങ്കാളിയുടെ പിൻതലമുറയിൽ നിന്നൊരു ചെറുബാല്യക്കാരൻ ഉദകക്രിയ പൂർത്തിയാക്കാൻ അവിടെ കാത്ത് നിന്നിട്ടുണ്ടാകുമോ?

Latest News

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies