ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. അംന സിയാദ്, അമീന്‍ സിയാദ്, അക്സന ഫൈസല്‍, അഹിയാന്‍ ഫൈസല്‍ എന്നിവരാണ് മരിച്ച കുട്ടികള്‍. ഒഴുക്കില്‍പ്പെട്ട ചിറയില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് മുണ്ടക്കയം ഭാഗത്തുനിന്നാണ്. കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കോട്ടയം കൂട്ടിക്കലില്‍ തിരച്ചില്‍ അവസാനിപ്പിച്ചു. അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണിത്. ദുരന്തഭൂമിയില്‍നിന്ന് പത്തുപേരുടെയും ഒഴുക്കില്‍പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികളെയെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.

















