കോട്ടയം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മഴക്കെടുതികളില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കക്കി ഡാം ആവശ്യമെങ്കില്‍ ഉച്ചയോടു കൂടി മാത്രമേ തുറക്കൂ. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. എന്നും ആര്‍മി, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
13 പേരെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തിക്കും. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഹെലികോപ്റ്റര്‍ ഇറക്കുക.
മുണ്ടക്കയത്തെ സാധ്യമായ യാത്രാ സംവിധാനം ഉപയോഗിച്ച് കൂട്ടിക്കലില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. റെഡ് അലേര്‍ട്ട് ഇല്ലെങ്കിലും അതീവ ജാഗ്രതയാണ് സംസ്ഥാനത്ത് പുലര്‍ത്തുന്നത്. ന്യൂനമര്‍ദം ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ ഇനി അതിതീവ്ര മഴ ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍.

















