ന്യൂഡൽഹി: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംപി ട്വീറ്റ് ചെയ്തു.
My thoughts are with the people of Kerala. Please stay safe and follow all safety precautions. #KeralaRains
— Rahul Gandhi (@RahulGandhi) October 16, 2021
പ്രളയക്കെടുതിൽ അകപ്പെട്ടവരെ എല്ലാവിധത്തിലും സഹായിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അഭ്യർഥിക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
My heart goes out to my brothers and sisters in Kerala. I request all Congress workers to help those affected by the devastating rains in every way they can.
— Priyanka Gandhi Vadra (@priyankagandhi) October 16, 2021
അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടി.
നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു.