ജഷ്പൂര്‍: ചത്തിസ്ഗഢിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി നാല് പേര് മരിച്ചു. 20 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് നമ്പർ പ്ലേറ്റുള്ള ഒരു എസ്.യു.വിയാണ് ദുർഗ വിസാരചൻ ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം നിമഞ്ജനം ചെയ്യാനായി ജാഥയായി പോയ ജനങ്ങള്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി തല്ലിത്തകര്‍ത്ത് തീവെച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 21-കാരനായ ബബ്ലു വിശ്വകർമ്മയും 26-കാരനായ ശിശുപാൽ സാഹുവുമാണ് പിടിയിലായത്.
സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.