കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ബിബി ഫാത്തിമ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.പരുക്കേറ്റവരെ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.
നാല് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ദൃക്സാക്ഷികളില്‍ ഒരാൾ അറിയിച്ചു. രണ്ട് പേര് ആദ്യം സുരക്ഷാ ഗേറ്റില്‍ സ്ഫോടനം നടത്തുകയായിരുന്നു. ഈ തക്കത്തിന് മറ്റു രണ്ടു പേര് പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്കിടയില്‍ സ്ഫോടനം നടത്തുന്നതിന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.