വാഷിംഗ്ടൺ ഡിസി: മൂത്രാശയ അണുബാധയെ തുടര്ന്ന്അമേരിക്കന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയ ഇര്വിന് മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെടുന്നതായും ആശങ്കപ്പടേണ്ടതില്ലെന്നും ക്ലിന്റണെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ക്ലിന്റൺ വീട്ടുകാരുമായി സംസാരിച്ചുവെന്നും സുരക്ഷയെ കരുതിയാണ് അദ്ദേഹത്ത ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.