ജനീവ : രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നല്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ കൊവിഡ് ബാധ ഒഴിവാക്കാൻ വാക്സിന്റെ അധിക ഡോസുകൾ നൽകേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ നയതന്ത്ര ഉപദേശക സമിതി അഭിപ്രായപ്പെട്ടു.
ചൈനീസ് വാക്സിനുകളായ സിനോഫാമും സിനോവാകും സ്വീകരിച്ച 60 വയസിന് മുകളിലുള്ളവരും അധിക ഡോസുകൾ സ്വീകരിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. ഈ വാക്സിനുകൾ ലാറ്റിനമേരിക്കയിൽ മുതിർന്നവരിൽ ഫലപ്രദമല്ലെന്ന പഠനങ്ങൾ പുറത്തു വന്നതിനാലാണ് പുതിയ നിർദ്ദേശം.