ദില്ലി: ലഖിംപുരിൽ ഖേരി സംഭവം പുനരാവിഷ്ക്കരിച്ച് പൊലീസ്. കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയേയും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് വന്നതോടുകൂടി ഇല്ലാതായി.മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കുവേണ്ടിയുള്ള സമ്മർദ്ദം പ്രതിപക്ഷവും കർഷകരും ശക്തമാകുകയാണ്.നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിന്റെ വിജയമാണെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.