1972 ൽ പുലിയൂർ നാടകവേദിയിൽ അഭിനയിക്കാനായി കുട്ടനാട്ടിൽനിന്ന് എത്തിയതായിരുന്നു അന്ന് നെടുമുടി വേണു. കെ.വേണുഗോപാൽ എന്ന പേരിലാണ് അന്ന് ഈ നെടുമുടിക്കാരൻ കടന്നു വന്നത്. ഊശാൻ താടിയും ജൂബയുമായിരുന്നു വേഷം. പുലിയുരിലെ ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിൽപെട്ട പലർക്കും ആദ്യമായി പുലിയുരിലെത്തിയ യുവകലാകാരൻ്റെ വരവ് ഓർമ്മയുണ്ട്. ഏതാണ്ട് ഒരു വർഷക്കാലത്തോളം നീണ്ട നെടുമുടി വേണുവിൻ്റെ അഭിനയജീവിതത്തിലെ ഇതുവരെയാരും അറിഞ്ഞിട്ടില്ലാത്ത ഒരു ഭൂതകാലമാണിത്.
കാവാലം കളരിയിലും നാടകസിനിമാക്കാലങ്ങളിലും സജീവമാകുന്നതിനു തൊട്ടുമുമ്പുള്ള ഒരു കാലം. അന്ന് പാട്ടും സംഗീതവും മിമിക്രിയും ഏകാംഗാഭിനയവും ഒക്കെക്കൂടി കെട്ടിമറിഞ്ഞ് പുലിയൂരിൻ്റെ ഗ്രാമഹൃദയത്തിൽ നിറഞ്ഞു നിന്ന ഒരു ചെറുപ്പക്കാരനെ, പൊടിമീശക്കാരനെ ഇന്ന് ഓർത്തെടുക്കുകയാണ് പുലിയൂർ ഗ്രാമം. അന്ന് അച്ഛൻ്റെ ( പുലിയൂർ രവീന്ദ്രൻ) നേതൃത്വത്തിൽ ഒരു നാടകവേദി പുലിയൂരിൽ “പുലിയൂർ നാടകവേദി ” എന്ന പേരിൽ തുടങ്ങിയ കാലമാണ്. കാമ്പിശ്ശേരി, പി ഭാസ്കരൻ തുടങ്ങിയ പ്രഗത്ഭരുടെ ഒരു നിര തന്നെ നാടകവേദിയുമായി ബന്ധപ്പെട്ട് അതുവഴി കടന്നു പോയിക്കൊണ്ടിരുന്നു.
അച്ഛനായിരുന്നു നാടക രചനയും സംവിധാനവും. റിഹേഴ്സലുകളിൽ ഭൂരിഭാഗവും കൊമ്പുക്കൽ വീട്ടിലെ പഴയ ചാവടിയിലായിരുന്നു. കൊറ്റമ്പള്ളിയിലും ഐക്കരയിലും എൻ എസ് എസ് കരയോഗ മന്ദിരത്തിലേക്കുമായി അത് നീണ്ടു കിടന്നു. രാവുകൾ പകലുകൾ തഴപ്പായിലുള്ള ഉറക്കങ്ങൾ, റിഹേഴ്സലുകൾ, യാത്രകൾ, പുലിയൂരിലെ അഭിനയ ജീവിതത്തിലെ ആദ്യകാല പാഠങ്ങളുടെ ഒരു കൊല്ലം നീണ്ട അനുഭവക്കെട്ട് പൊട്ടിച്ചെടുക്കുമ്പോൾ ഇതുവരെ കാണാത്ത കാഴ്ചകൾ കൊണ്ട് നിറഞ്ഞു കിടക്കുകയാണ് കാലം. അഭിനയിക്കാൻ വന്ന ആദ്യ വരവിൽ തന്നെ വേണുവിന് റോൾ കിട്ടിയില്ല. കുറച്ചു നാൾ റിഹേഴ്സൽ ക്യാമ്പുകളിൽ കൂടി. അന്ന് ആർട്ടിസ്റ്റ് ദാമു, കോന്നിയൂർ സുകുമാരൻ, ടി.കെ. വളളിച്ചിറ,സത്യരാജ് എന്നീ പ്രഗത്ഭനടന്മാർ അരങ്ങു നിറഞ്ഞ ഒരു കാലമായിരുന്നു.
പാട്ടും മൃദംഗവും സംഗീതവും നിറഞ്ഞ ക്യാമ്പിൽ വേണുഗോപാലന് ആദ്യമായി കിട്ടിയത് സംഗീത സംവിധായകൻ്റെ വേഷമായിരുന്നു. അങ്ങനെ ആദ്യ നാടകത്തിൽ സംഗീത സംവിധായകനായാണ് തുടക്കമിട്ടത്. പുലിയൂർ കൃഷ്ണൻകുട്ടിയുടെ വരികൾക്ക് സംഗീതം പകർന്ന് കൊണ്ട് ആയിരുന്നു ആ തുടക്കം. അന്ന് കെ.വേണുഗോപാലിന് നെടുമുടി വേണു എന്ന പേര് ആദ്യമായി ചാർത്തുന്നത് പാലം നാടകത്തിലൂടെയായിരുന്നു. സംഗീത സംവിധാനം: നെടുമുടി വേണു എന്ന് ആദ്യമായി അച്ചടിമഷി പുരണ്ട് നാടകത്തിൻ്റെ നേട്ടീസ് ഇറങ്ങി. പാലം നാടകത്തിൻ്റെ. അങ്ങനെ അതിലെ പാട്ടുകളെല്ലാം ഹിറ്റായി. ഗ്രാമ ഗ്രാമാന്തരങ്ങൾ കടന്ന് കുട്ടനാട്ടിലേക്ക് ഒഴുകിപ്പടർന്നു പോയ പാട്ടുകൾ. ആദ്യമായി നെടുമുടി വേണു ഒരു പാട്ടുകാരനായും സംഗീത സംവിധായകനായും ശ്രദ്ധിക്കപ്പെടുന്നത് അങ്ങനെയാണ്. പിന്നീട് പാലം നാടകത്തിലെ ശിവദൂത് ഹാസ്യകഥാപാത്രത്തിൻ്റെ റോൾ നെടുമുടി വേണുവിനു ലഭിച്ചു.
ആ കഥാപാത്രമായി കുറെ വേദികളിൽ നിറഞ്ഞുനിന്നു. അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ഇത് നെടുമുടി വേണുവിൻ്റെ അഭിനയരംഗത്തെ പുതിയ സാധ്യതകൾക്ക് തുടക്കമായി. പിന്നീട് സിനിമയിലേക്കെത്തിയപ്പോൾ പല കഥാപാത്രങ്ങളുടെയും പിന്നിലെ അഭിനയപാടവത്തിൻ്റെ മാന്ത്രിക പ്രവേശനം പുലിയൂർ നാടക വേദിയിൽ നിന്നായിരുന്നു. റിഹേഴ്സൽ കാണാൻ വന്നിരുന്ന അക്കാലത്തെ ആളുകളുടെ മുമ്പിലും ചെറു ഭാവാഭിനയ സാധ്യതകൾ പരീക്ഷിക്കുമായിരുന്നു. തമാശക്കാരായി. അങ്ങനെ അച്ഛനും നെടുമുടി വേണുവും ചേർന്നഭിനയിച്ച നിരവധി പാത്രനാട്യങ്ങൾ ഇന്നും പുലിയൂരിൻ്റെ ഓർമ്മയിലുണ്ട്. കൊമ്പുക്കൽ വീട്ടിലെ ചാവടിയിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നെടുമുടി വേണുവിൻ്റെ നാടക ജീവിതം ഇന്ന് അത്ഭുതമാണ് .
അങ്ങനെ വേണുഗോപാൽ ആയി വന്ന് നെടുമുടി വേണു വായി മാറുന്നത് പുലിയൂർ നാടകവേദിയിലൂടെയായിരുന്നു. ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന നാടകത്തിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. ഒരു വർഷക്കാലത്തോളം പുലിയൂർ നാടകവേദിയുടെ ഭാഗമായി നെടുമുടി വേണു പുലിയൂരിൽ ഉണ്ടായിരുന്നു. അഭിനയത്തിൻ്റെ ആദ്യ കളരി യഥാർത്ഥത്തിൽ പുലിയൂരു തന്നെയാണ്. പിന്നീടാണ് ആലപ്പുഴയിലേക്ക് നെടുമുടി വേണു അഭിനേതാവായും പാട്ടുകാരനായും വരുന്നത്. കാവാലം, കല്ലേലി രാഘവൻപിള്ള, എൻ ബി എസ്സിലെ മാനേജർ രാമചന്ദ്രൻ നായർ എന്നിവരോടൊപ്പം ആലപ്പുഴയിലെ സായാഹ്ന സദസ്സിലേക്കെത്തുന്നത്. പിന്നീട് കാവാലം തിരുവനന്തപുരത്തേക്കു തട്ടകം മാറ്റിയപ്പോൾ നെടുമുടി വേണുവും തിരുവനന്തപുരത്തേക്കെത്തി. കലാകൗമദിയിൽ ജോലി കിട്ടിയെങ്കിലും പിന്നീട് പൂർണ സമയവും കാവാലം നാടകക്കളരിയുടെ ഭാഗമായി.