പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവര്ത്തകന് മരിച്ചു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി.ടി. രാധാകൃഷ്ണ കുറുപ്പാണ്(52) മരണമടഞ്ഞത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂര്‍ ചേന്നമ്പളളിയിലായിരുന്നു അപകടം. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. വാകമരമാണ് കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെല്‍മറ്റും ഊരിമാറി.
ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രാജലക്ഷ്മി. മക്കൾ: പി.ആർ. ലക്ഷ്മി, പി.ആർ. വിഷ്ണു, പി.ആർ. പാർവതി.
















