ന്യൂഡല്‍ഹി: രാജ്യത്ത് 95 കോടി വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 100 കോടി വാക്സിൻ വിതരണം എന്ന നേട്ടം ഉടൻ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും വിജയകരമായ വാക്സിനേഷൻ ഡ്രൈവ് വേഗതയിൽ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്സിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ വിതരണം ചെയ്തത്. എല്ലാവരും കുത്തിവെയ്പ്പ് നടത്തണമെന്നും വാക്സിൻ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
World’s largest successful vaccination drive in full swing! 💉
✅ India completes administration of 95 crore #COVID19 vaccine doses.
💯 Marching rapidly towards administering 100 crore vaccine doses.
Get vaccinated quickly and encourage your friends & family to do the same! pic.twitter.com/yp2MLLQMuo
— Dr Mansukh Mandaviya (@mansukhmandviya) October 10, 2021