ന്യൂഡൽഹി; ലഖിംപുർ സംഘർഷത്തിൽ (Lakhimpur )കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ പങ്കുവെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. സംഘര്‍ഷത്തില്‍ പിടിയിലായ ആളെ ചോദ്യം ചെയ്യുന്ന വീഡിയോ യാണ് പുറത്തുവന്നിരിക്കുന്നത് . കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റിയ വാഹനവ്യൂഹത്തില്‍ അങ്കിത് ദാസിന്റെ വാഹനവും ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് കര്‍ഷകരെ ഇടിച്ചിട്ടതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സ്വരം കുടുപ്പിച്ച് ചോദിക്കുമ്പോള്‍ ഭയ്യയുടെ ആളുകളാണെന്ന് ഇയാൾ പറയുന്നുണ്ട്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണ് ഭയ്യ എന്ന് വിളിക്കുന്നത്.ആശിഷ് മിശ്രയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി ആവര്‍ത്തിക്കുമ്പോഴും യുപി പോലീസിന്റെ എഫ്‌ഐആറില്‍ കൃത്യമായി അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.