ലക്നോ: ലഖിംപുർ സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖിംപുർ സംഘർഷത്തിൽ (Lakhimpur )കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് (Ajay Mishra) വീഴ്ച പറ്റിയെന്നാണ് ബിജെപിയുടെ(BJP) വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഇതേതുടർന്ന് അജയ് മിശ്രയോട് ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു.
അതേസമയം കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകി. എഫ് ഐ ആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.