ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഗുസ്തി താരം സുശീല്‍ കുമാറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.
മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഒളിവില്‍ പോയ സുശീല്‍ കുമാറിനെ മെയ് 23-ന് വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പിടികൂടിയത്.