ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഉളളുലക്കുന്നതാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ‘ഇത് ഉളളുലക്കുന്ന ദൃശ്യങ്ങളാണ്, സംഭവവുമായി ബന്ധപ്പെട്ടവരെ പെട്ടെന്ന് അറസ്റ്റ് ചെയ്യണം’ എന്ന് വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
പോലീസ് ഈ വീഡിയോ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ലഖിംപൂരില്‍ കര്‍ഷകര്‍ക്കടയിലേക്ക് മനപൂര്‍വ്വം വാഹനം കയറ്റിയിറക്കുന്ന വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ഇത് ട്വീറ്റ് ചെയ്താണ് വരുണ്‍ ഗാന്ധി രംഗത്തു വന്നത്.
लखीमपुर खीरी में किसानों को गाड़ियों से जानबूझकर कुचलने का यह वीडियो किसी की भी आत्मा को झखझोर देगा।
पुलिस इस वीडियो का संज्ञान लेकर इन गाड़ियों के मालिकों, इनमें बैठे लोगों, और इस प्रकरण में संलिप्त अन्य व्यक्तियों को चिन्हित कर तत्काल गिरफ्तार करे।
#LakhimpurKheri@dgpup pic.twitter.com/YmDZhUZ9xq
— Varun Gandhi (@varungandhi80) October 5, 2021
ഈ സംഭവം മനപൂര്‍വ്വമായ കൂട്ടക്കൊലക്ക് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ഭരണകക്ഷിയായ ബിജെപി പരാജയപ്പെട്ടെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിക്കുന്നുണ്ട്.
കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് പ്രധാന പ്രതി. ബിജെപി നേതാക്കള്‍ക്കിടയില്‍ നിന്ന് വരുണ്‍ ഗാന്ധി മാത്രമാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നത്.