ലക്നോ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി സംഘർഷത്തിൽ നിശബ്ദത പാലിക്കുന്നവർ നേരത്തെ തന്നെ മരിച്ചവരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.മനുഷ്യത്വരഹിതമായ കൂട്ടക്കൊല കണ്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.
“മനുഷ്യത്വരഹിതമായ കൂട്ടക്കൊല കണ്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണ്. പക്ഷേ ഈ ത്യാഗം പാഴായിപ്പോകാന്‍ അവസരമുണ്ടാക്കില്ല’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലഖിംപൂർ ഖേരിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ നാലുകർഷകർ അടക്കം ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകനും മരിച്ചവരിൽ ഉൾപ്പെടും. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേരും കൊല്ലപ്പെട്ടു.