ന്യൂഡൽഹി;ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.ഡ്രൈവിംഗ് സീറ്റില്‍ ആരാണ് ഉള്ളതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, വാഹനം ഇടിക്കുമ്പോള്‍ കര്‍ഷകര്‍ നിലത്തു വീഴുന്നതും മറ്റുള്ളവര്‍ വഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെടുന്നതും കാണാം.
അതേസമയം സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.
TW: Extremely disturbing visuals from #LakhimpurKheri
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJ
— Congress (@INCIndia) October 4, 2021