ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ (drug case) അറസ്റ്റിലായ ആര്യന്‍ ഖാനും (Aryan Khan) പിതാവ് ഷാരൂഖ് ഖാനും (Shahrukh Khan) പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍(shashi Tharoor). മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
മയക്കുമരുന്നിന്റെ ഉപയോഗത്തേ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും എന്നാല്‍ ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള പ്രതികരണങ്ങള്‍ ശരിയല്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കുറച്ച് ദയ അവരോട് കാണിക്കണമെന്നും തരൂര്‍ പറഞ്ഞു.
I am no fan of recreational drugs & haven’t ever tried any, but I am repelled by the ghoulish epicaricacy displayed by those now witch-hunting @iamsrk on his son’s arrest. Have some empathy, folks. The public glare is bad enough; no need to gleefully rub a 23yr old’s face in it.
— Shashi Tharoor (@ShashiTharoor) October 4, 2021
ഗൂലിഷ് എപികരിക്കസി(Ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂര്‍ ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനത്തെ വിശേഷിപ്പിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അര്‍ത്ഥം. എപികരിക്കസി എന്നാല്‍ മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്നാണ്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നിന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരേ വ്യാഴാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.