അമൃത്സര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് (charanjit singh channi) അനുമതി നിഷേധിച്ച് യുപി പോലീസ്.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ഇറക്കാനും പ്രദേശം സന്ദര്‍ശിക്കാനും അനുമതി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ യുപി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ആവശ്യം യുപി പോലീസ് നിരസിച്ചു.
കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദുവിനെ തടഞ്ഞുവച്ചു. ഛണ്ഡീഗഡില്‍ ഗവര്‍ണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയ സിദ്ദുവിനെയാണ് പോലീസ് തടഞ്ഞത്.
കര്‍ഷകരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ (lakhimpur kheri) സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് സന്ദര്‍ശനം നടത്താന്‍ യുപി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി തീരുമാനിച്ചിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനും പ്രദേശം സന്ദര്‍ശിക്കാനും അനുമതി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ യുപി അധികൃതരോട് ആവശ്യപ്പെട്ടു. നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവക്കും സംസ്ഥാനത്തേക്ക് കടക്കാന്‍ യുപി അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാറിനും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ സിദ്ധു സമരം നടത്തിയത്. കര്‍ഷക സമരത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെന്ന് ആരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ലഖിംപുര്‍ ഖേരിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റിയത്. സംഭവത്തില്‍ കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു.