സീതാപുർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുവദിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പോലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക ഗാന്ധി(Priyanka Gandhi). ഗസ്റ്റ് ഹൗസ് പ്രിയങ്ക ഗാന്ധി വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
സീതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിൽ പോലീസ് കസ്റ്റഡിയിലാണ് പ്രിയങ്ക ഗാന്ധി. ലഖിംപൂരിലേക്കുള്ള യാത്രയിലാണ് പ്രിയങ്കയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സിതാപുർ.
ലഖിംപൂരില്‍ പ്രതിഷേധ സമരത്തിടെ വാഹനം കയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാന്‍ യു.പി പോലീസ് നിയോഗിച്ചത്.
‘അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന പ്രിയങ്കയുടെ വിഡിയോയും പുറത്തുവന്നിരുന്നു. ‘എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ കിഡ്മാപ്പിങ്ങിന് പരാതി നൽകും.’ – തന്‍റെ വാഹനവ്യൂഹം തടഞ്ഞ പോലീസിന് നേരെ കയർക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പോലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്‍മാറാന്‍ തയ്യാറായില്ല. മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ ധൈര്യമില്ലാത്ത പോലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.