ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 20,799 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊട്ടുമുൻപുള്ള ദിവസത്തേക്കാൾ ഒൻപത് ശതമാനം കുറവാണിത്. ഞായറാഴ്ച 22,842 പേർക്കായിരുന്നു രോഗം പിടിപെട്ടിരുന്നത്.
കോവിഡ് മൂലം 180 മരണങ്ങളാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് മരണങ്ങൾ 4.48 ലക്ഷം പിന്നിട്ടു. 2.64 ലക്ഷം പേർ ഇപ്പോഴും കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. 12,297 പേർക്കാണ് ഞായറാഴ്ച കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 74 മരണങ്ങളും സംഭവിച്ചു.