മലയാളിയെ കുറിച്ച്, മലയാളിക്ക് തന്നെ വലിയ അഭിമാനമാണ്. ഉയർന്ന സാക്ഷരത, വിപുലമായ ആരോഗ്യ സംവിധാനം, വലിയ സാമൂഹിക ബോധം അങ്ങനെ ധാരാളം സവിശേഷത ചൂണ്ടികാട്ടിയാണ് മലയാളി അഭിമാനിക്കുന്നത്.കേരളത്തിന് പുറത്തും മലയാളികളുടെ സാമൂഹികഅവസ്ഥയെ കുറിച്ച് വലിയ മതിപ്പനുള്ളത്. പക്ഷേ ചില സമീപ കാല സംഭവങ്ങൾ ആ അഭിമാനത്തെ ചോദ്യം ചെയ്യുന്നവയാണ്
കേരളത്തിൽ പല സന്ദര്ഭങ്ങളിൽ ആയി ഉണ്ടായ വിവിധ തരം തട്ടിപ്പുകളിൽ എല്ലാ മേഖലയിളും ഉള്ള മലയാളികൾ പങ്കാളികളാണ്. വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ആട് തേക്ക്, മഞ്ചിയം തട്ടിപ്പുകൾ ഓർക്കുക.എത്രയോ കാലമായി ബ്ലേഡ് കമ്പനികൾ മലയാളിയെ തട്ടിപ്പിന് ഇരയാക്കുകയാണ്. ഈ അടുത്ത കാലത്ത് പോലും എത്രയോ സ്വകാര്യ ബാങ്കുകളാണ് കോടികണക്കിന് പണം തട്ടിഎടുത്തത്. ഓരോ തട്ടിപ്പ് കമ്പനികളും മുന്നോട്ട് വെക്കുന്ന വലിയ പ്രലോഭനങ്ങളിൽ മലയാളി അനായാസം വീഴുന്നു. ചെറിയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വലിയ ചതികുഴികളിൽ വീഴുന്നത്. മാത്രമല്ല ടെക്നോളജി വളർന്നു വരുന്തോരും തട്ടിപ്പുകളുടെ വ്യാപ്തിയും കൂടി വരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വഞ്ചനകളുടെ ധാരാളം കഥകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പുറത്തു വരാത്ത എത്രയോ കഥകൾ ബാക്കിയാണ്
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒന്നാമത് പണത്തോടുള്ള മലയാളിയുടെ അടങ്ങാത്ത ആർതിയാണ്. എങ്ങനെയും പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ് അപകടത്തിലേക്കു എത്തിക്കുന്നത്. ചറിയ ഇരയിട്ട് വലിയ മീനുകളെ കുരുക്കാനുള്ള വിദ്യയുമായി ഇരിക്കുന്നവരെ നാം തിരിച്ചറിയുന്നില്ല. യുക്തിഭദ്രമായി ചിന്തിക്കാൻ കഴിവുള്ള മലയാളി പണ ആർത്തിക്കു മുൻപിൽ അതെല്ലാം മറക്കുന്നു. അത് പോലെ ആർഭാട ജീവിതത്തോടുള്ള ആസക്തി മലയാളിയെ ഭ്രാന്തരക്കുന്നു. ഉയർന്ന വിദ്യാഭ്യാസവും നല്ല തൊഴിലും ഉള്ളവരാണ് ഈ പ്രലോഭനങ്ങൾക്ക് വശപ്പെടുന്നത് എന്നതാണ് യാഥാർഥ്യം. ഈ പണ ആർത്തി രോഗതുരമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത് അത് തിരിച്ചറിയാൻ നാം വൈകി. ഈ ദുരന്തമുഖത്ത് നിന്ന് മലയാളിയെ ആർക്ക് രക്ഷിക്കനാവും?