മുംബൈക്കെതിരായ മത്സരത്തിൽ ബംഗളൂരുവിന് മിന്നും ജയം സമ്മാനിച്ചതിൽ പ്രധാനി ഹർഷൽ പട്ടേൽ തന്നെ. ഹാട്രിക് നേട്ടം അടക്കം നാല് വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് മുംബൈയുടെ മൊനയൊടിച്ചത്. 3.1 ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് ഹർഷൽ നാല് വിക്കറ്റുകൾ നേടിയത്.23 വിക്കറ്റുകളും ആയി പർപ്പിൾ ക്യാപ്പ് കൈയ്യടക്കിയിട്ടുമുണ്ട് ഹർഷൽ. ജീവിതത്തിൽ ആദ്യമായി നേടുന്ന ഹാട്രിക് ആയതുകൊണ്ട് തന്നെ ഇത് സ്പെഷ്യൽ ആണെന്ന് പറയുകയാണ് ഹർഷൽ.
‘എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു ഹാട്രിക്ക് സ്വന്തമാക്കുന്നത് സ്കൂൾ ഗെയിമുകളിൽ പോലും ഇത് സംഭവിച്ചിട്ടില്ല. ഐപിഎല്ലിൽ തന്നെ മുമ്പ് ആറ് തവണ ഹാട്രിക്കിന് അടുത്ത് എത്തിയതാണ്, പക്ഷേ ആദ്യമായാണ് ഇത് എന്നിലേക്ക് എത്തുന്നത്. ഈ നേട്ടം മങ്ങാൻ കുറച്ചു സമയമെടുക്കും’. മത്സരശേഷം ഹർഷൽ പറഞ്ഞു