അബുദാബി: ടി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് കൊഹ്‌ലി അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും കൊഹ്‌ലിയാണ്.
ഇന്ത്യ, ഡല്‍ഹി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളിലായാണ് ട്വന്റി20യില്‍ കൊഹ്‌ലി പതിനായിരം റണ്‍സ് തികച്ചത്. 313 മത്സരങ്ങളില്‍ നിന്ന് കോഹ്ലി മാന്ത്രിക സംഖ്യയിലെത്തി. അഞ്ച് സെഞ്ച്വറികളും 73 ഫിഫ്റ്റികളും കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കൊഹ്‌ലി തന്നെ. 201 മത്സരങ്ങളില്‍ നിന്ന് (മുംബൈക്കെതിരായ ഇന്നത്തെ കളിയൊഴികെ) 6134 റണ്‍സ് വിരാട് അടിച്ചുകൂട്ടിക്കഴിഞ്ഞു. അഞ്ച് ശതകങ്ങളും 41 അര്‍ദ്ധ ശതകങ്ങളും
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആണ്. പതിനാലായിരം റണ്‍സ് ആണ് ഗെയ്‌ലിന്റെ സമ്പാദ്യം.
വെസ്റ്റന്‍ഡീസിന്റെ താരമായ കിറോണ്‍ പൊള്ളാര്‍ഡാണ് രണ്ടാമത്. 11,195 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാമത് പാകിസ്ഥാന്‍ താരം ഷൊഹൈബ് മാലിക്ക് ആണ്. നാലാമത് കൊഹ്‌ലിയും അഞ്ചാമത് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ്.
കൊഹ്‌ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളില്‍ പതിനായിരത്തിന് അടുത്ത് നില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മയാണ്. 9348 റണ്‍സാണ് ശര്‍മയുടെ സമ്പാദ്യം. സുരേഷ് റെയ്‌ന (8649) ശിഖര്‍ ധവാന്‍ (8618) എന്നിവരാണ് തൊട്ടുപിന്നില്‍.