സെപ്റ്റംബര്‍: 2007ലെ ട്വന്റി20 ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതിന്റെ 14ാം വാര്‍ഷികത്തില്‍ ഓര്‍മ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ ഫോട്ടോയിലെ ഒരു ഭാഗം ട്രോഫി സ്‌മൈലി വെച്ച് ഹര്‍ഭജന്‍ മറച്ചിരുന്നു. ഇത് ചൂണ്ടി എത്തിയ ആരാധകന്റെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.
When your FAITH become stronger than your FEAR … then your dream can become a reality #champions #T20WorldCup2007 #TeamIndia pic.twitter.com/fuOWN2VLba
— Harbhajan Turbanator (@harbhajan_singh) September 24, 2021
നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭയത്തേക്കാള്‍ ശക്തമാകുമ്പോള്‍ നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന കുറിപ്പോടെയാണ് ഹര്‍ഭജന്‍ ട്വന്റി20 ലോക കിരീട ജയം ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ധോനിയുടെ മുഖം ക്രോപ്പ് ചെയ്തത് നന്നായി എന്നാണ് ഹര്‍ഭജന്‍ സ്‌മൈലി വെച്ച് ഒരു ഭാഗം മറച്ചത് ചൂണ്ടികാട്ടി ആരാധകന്‍ പറഞ്ഞത്.
Now u can lick what u see in the picture I cropped https://t.co/K5m8mHU2go pic.twitter.com/LRrLf2LsME
— Harbhajan Turbanator (@harbhajan_singh) September 24, 2021
ഞാന്‍ ക്രോപ് ചെയ്ത ഭാഗത്ത് കാണുന്നത് എന്താണോ അത് നീ നക്കിക്കോ എന്നാണ് പരിഹാസവുമായി എത്തിയ ആരാധകന് ഹര്‍ഭജന്‍ നല്‍കിയ മറുപടി. വീഡിയോ ഗ്രാഫറുടെ പിന്‍ഭാഗമാണ് സ്‌മൈലി വെച്ച് മറക്കാന്‍ ഹര്‍ഭജന്‍ ശ്രമിച്ചത്. ഹര്‍ഭജന്റെ മറുപടി വന്നതോടെ ആരാധകന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.