കോവിഡ് നമ്മുടെ ജീവിതത്തെ അഗാഥമായി തന്നെ ബാധിച്ചു എന്നത് യഥാർഥ്യമാണ്. രോഗത്തിന്റെ ഭീകരത നമ്മെ വേട്ടയാടിപ്പോഴും ചില ഗൗരമായ ഓർമ്മപ്പെടുത്തലുകൾ നമുക്ക് തരികയുണ്ടായി. തിരിച്ചറിവുകളിലേക്ക് നയിച്ചു എന്ന് തന്നെ പറയാം. വ്യക്തിക്കും സമൂഹത്തിനും ഗുണകരമായ മുന്നറിയിപ്പുകളാണ് നൽകിയത്.
മലയാളി കുടുംബങ്ങൾ എല്ലാ ആർഭാടത്തോടും കൂടിയാണ് വിവാഹം നടത്തിയിരുന്നത്. പണത്തിന്റെ വിനിയോഗത്തിൽ എല്ലാ പരിധികളെയും അത് ലംഘിച്ചിരുന്നു. പണത്തിന്റെ ധൂർത്ത് എന്ന് തന്നെ അതിനെ വിളിക്കാം. എന്നാൽ കോവിഡ് വന്നതോടെ ആ ‘ദുരാചാരം’ ഏതാണ്ട് നിയന്ത്രിക്കാൻ കഴിഞ്ഞു. സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതമയത്തോടെ, ലോക് ഡൗണുകൾ തുടർച്ചയായതോടെ വിവാഹം വെറും ചടങ്ങുമാത്രമായി തീർന്നു. പരിമിതമായ ആളുകൾ മാത്രമേ അതിൽ പങ്കെടുക്കുന്നുള്ളു. പണത്തിന്റെ നിയന്ത്രണം ഇവിടെ നടപ്പാക്കാൻ കഴിഞ്ഞു.മലയാളിക്ക് ഇങ്ങനെയും വിവാഹം നടത്താമെന്നു തെളിയിച്ചു
അത് പോലെ തന്നെ മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ടായി. ഇത്തരം ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകകാറുണ്ട്. പിന്നീട് സത്കരങ്ങളും ഉണ്ട്. കോവിഡ് വന്നതോടെ അത്തരം ബഹളങ്ങൾ അവസാനിച്ചു. മരണം ആഘോഷമാക്കിയവർ അതിനോട് വിടപറഞ്ഞു. ആരാധനാലയങ്ങളിലെ ആൽക്കൂട്ടവും ഇപ്പോൾ ഇല്ലാതെയായി. ഭക്തിയെ വ്യവസായമാക്കിയവർക്ക് ഇത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. വിശ്വാസത്തെയും ഭക്തിയെയും കുറിച്ചുള്ള വീണ്ടുവിചാരത്തിലേക്കു മലയാളി എത്തി.
രാഷ്ട്രീയപാർട്ടികളുടെ സമരഭാസങ്ങൾക്കും തടയിടാൻ കഴിഞ്ഞിട്ടുണ്ട്. വലിയ ആൾക്കൂട്ടത്തോടെ ഉള്ള സമരങ്ങൾക്ക് സാധ്യതഇല്ലാതെയായി. തെരുവിൽ നിന്നും സൈബർ ഇടങ്ങളിലേക്ക് സമരങ്ങൾ മാറ്റി. അത് പൊതു ജനങ്ങൾക്കും പോലീസിനും വലിയ ആശ്വാശമായി.ഇങ്ങനെ മലയാളിയുടെ ആഘോഷങ്ങൾക്കും ആരാവങ്ങൾക്കും താത്കാലിക വിരാമമായി. ഇപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നു. രോഗം മാറി സാമൂഹിക പഴയ പടിയിൽ എത്തിയാൽ ഈ ആഘോഷങ്ങളും ചടങ്ങുകളും തിരിച്ചു വരുമോ? പുതിയ പാഠങ്ങൾ നാം ഉപേക്ഷിക്കുമോ? മലയാളിയെ വിശ്വസിക്കാമോ?