മനാമ: ന്യൂയോർക്കിൽ നടന്ന അറബ് ലീഗ് സമിതി വാർഷിക കൂടിയാലോചന സമ്മേളനത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ഫലസ്തീൻ വിഷയത്തിലെ യു.എൻ നിലപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇയിലും യോഗത്തിൽ പങ്കെടുത്തു.