പാല : സിനിമാതാരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. ദീർഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.