മനാമ: പ്രതിരോധമേഖലയിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ബി.ഡി.എഫും കൊറിയൻ പ്രതിരോധമന്ത്രാലയവും ഒപ്പുവെച്ചു. ബി.ഡി.എഫ് ജനറൽ കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ ബഹ്റൈനെയും ബഹ്റൈനിലെ സൗത്ത് കൊറിയൻ അംബാസഡർ ഹായ് കുവാൻ ഷോങ് കൊറിയൻ പ്രതിരോധമന്ത്രാലയത്തെയും പ്രതിനിധാനംചെയ്തുകൊണ്ട് കരാറിൽ ഒപ്പുവെച്ചു.
ബഹ്റൈനും കൊറിയയും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും കഴിഞ്ഞത് നേട്ടമാണെന്ന് ഇരുവരും വിലയിരുത്തി. പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ജനറൽ കമാന്‍ഡ് ഓഫിസ് ഡയറക്ടർ മേജർ ജനറൽ ഹസ്സൻ മുഹമ്മദ് സാദ്, മിലിട്ടറി ജുഡീഷ്യൽ മേധാവി മേജർ ജനറൽ ഡോ. യൂസഫ് റാഷിദ് ഫലൈഫൽ, മിലിട്ടറി കോർട്ട് പ്രസിഡൻറ് മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ, കൊറിയൻ എംബസി സൈനിക അറ്റാഷെ കേണൽ കിം തെയ്ക്യൂൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.