കേരളം മലയാളികളുടെ മാതൃഭൂമിയായത് നവോഥാനത്തിന്റെ പ്രകാശത്തിലൂടെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ജാതിക്കും മതത്തിനും എതിരായ സമരവും പ്രചാരണവും തുടങ്ങിയിരുന്നു. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും തടവറക്കുള്ളിൽ നിന്നും വിമോചിപ്പിക്കാനും, സമത്വത്തിന്റെ പാതയിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായി മനുഷ്യനെ മനുഷ്യനാക്കാനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായത്. എല്ലാ മതത്തിനും ജാതിക്കുമുള്ളിലും ഈ സമരങ്ങൾ ഉണ്ടായി. അയ്യങ്കാളി, വി ടി ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭൻ, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി നിരവധി പേർ ഈ നാവോഥാന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ഇതെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം കൂടിയായി മാറി. അത്പോലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വ്യാപനവും നാവോഥാന പ്രവർത്തനങ്ങൾക്ക് ആക്കാം കൂട്ടി. കേരളത്തിൽ ഉണ്ടായ ഈ നവോഥാനത്തിന്റെ ഊർജ്ജം ദാസാഖങ്ങളോളം നീണ്ടു നിന്നു.
പക്ഷേ ഇന്ന് ആ പ്രകാശം അണഞ്ഞു തുടങ്ങി. മതവും ജാതിയും വീണ്ടും കേരള സമൂഹത്തിലേക്ക് ഉയർന്നു വന്നു. വർഗീയ തീവ്രവാദത്തിന്റെ ശക്തമായ സാന്നിധ്യം ഇവിടെ ഉണ്ടായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അത് പടർന്നു കയറി. പ്രണയം, വിവാഹം മരണം തുടങ്ങി ഓരോ സന്ദര്ഭങ്ങളിലും വർഗീയതയുടെ കരങ്ങൾ നീണ്ടു വന്നു. ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ഈ വ്യാപനത്തിന് ശക്തി വർധിപിച്ചു കച്ചവടവും വോട്ട് ബാങ്കുമായിരുന്നു അവരുടെ ലക്ഷ്യം. അത് കൊണ്ട് അവർ വർഗ്ഗീയതയെ പരമാവധി പ്രോത്സാഹിപ്പിച്ചു. അതിന്റെ പ്രത്യാഘാതങ്ങൾ അവർ തിരിച്ചറിഞ്ഞില്ല.
ഇന്ന് മതനേതാക്കൾ തന്നെ പച്ചക്ക് വർഗീയത പറയാൻ തുടങ്ങിയിരിക്കുന്നു. ലൗജിഹാദും, നർക്കോട്ടിക്ക് ലവ് ജിഹാദു മൊക്കെ ബിഷപ്പ്മാർ തന്നെ വിളിച്ചു പറയുന്നു. ഇത് കേരളത്തിൽ സമുദായ വേർതിരിവിനാണ് സാധ്യത സൃഷ്ടിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം ഇത് വളരെ ജാഗ്രതയോടെ യാണ് കാണുന്നത്.എപ്പോൾ വേണമെങ്കിലും പൊട്ടിതെറിക്കാവുന്ന ഒരു ടൈം ബോംബ് നമ്മുടെ അടുത്തു തന്നെയുണ്ട്. വരാനിരിക്കുന്ന കേരളത്തിന്റെ ചരിത്രം എന്താവുമെന്ന് പ്രവചിക്കാൻ ആവില്ല. അത്രമേൽ കാലം സംകീർണ്ണമായിരിക്കുന്നു. സത്യത്തിൽ കേരളം പിന്നോട്ട് നടക്കുകയാണ്.