പ്യോങ്യാങ്:ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ.ശനിയാഴ്ചയായിരുന്നു പരീക്ഷണം.ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ആദ്യ ദീർഘദൂര ക്രൂസ് മിസൈലാണിത്. സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികൾക്കിടയിലും ഉത്തര കൊറിയക്ക് ഇത്തരത്തിലുള്ള തന്ത്രപ്രധാന ആയുധങ്ങൾ വികസിപ്പിക്കാൻ ശേഷിയുണ്ടെന്നും വാർത്ത ഏജൻസി വ്യക്തമാക്കി.
മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങൾ റൊഡോങ് സിൻമുൺ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ നീക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണെന്നും യു.എസ് സൈന്യം ആരോപിച്ചു.അതേസമയം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിന് ഉത്തര കൊറിയക്കെതിരെ യു.എൻ രക്ഷാസമിതിയുടെ ഉപരോധം നിലനിൽക്കുന്നുണ്ട്.
















