ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ലുക്കിലാണ് പോസ്റ്ററിൽ ഐശ്വര്യ. ഐശ്വര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനാണ് അഖിൽ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficialAishwarya%2Fposts%2F405874834237946&show_text=true&width=500
















