ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ 350 ഓളം വാർഡുകളിൽ കർശന നിയന്ത്രണം. 56 പഞ്ചായത്തുകളിലെ 304 വാർഡുകളും അഞ്ച് നഗരസഭകളിലെ 50 വാർഡുകളുമാണ് അടച്ചത്. സെപ്റ്റംബർ 11 വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.