അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി വി കഴിഞ്ഞ ദിവസം നൽകിയ ഒരു തെറ്റായ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പങ്കുവെക്കപ്പെട്ടിരുന്നു. താലിബാൻ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാഖൂബിന്റെ മകന്റെ ചിത്രമാണ് റിപ്പബ്ലിക്ക് ടി വി തെറ്റായി നൽകിയത്. ഈ ചിത്രത്തിന് പകരം ഉപയോഗിച്ചത് ബിഎസ്പി നേതാവ് യാഖൂബ് ഖുറേഷിയുടെ ആയിരുന്നു.
हद है यार! रिपब्लिक टीवी ने तालिबान के संस्थापक मुल्ला उमर के बेटे मुल्ला याक़ूब की फ़ोटो (जो उपलब्ध ही नहीं है) की जगह मेरठ के बसपा नेता हाजी याक़ूब क़ुरैशी का फ़ोटो लगा दिया.
गजब तो ये है कि लोगों ने इसी वाहियात एवम फ़र्जी चेनेल से ज्ञान लेकर वाहियात मोदी सरकार भी बना दी. pic.twitter.com/KjtA5JIQjy— Vijay Kumar Baliyan (@vijayku29017978) August 31, 2021
ട്വിറ്ററിലും, ഫേസ്ബുക്കിലും നിരവധി തവണയാണ് ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. മറ്റു നേതാക്കളുടെയൊപ്പമാണ് ബിഎസ്പി നേതാവിനെ കൂടി റിപ്പബ്ലിക്ക് ഭാരത് ബ്രോഡ്‌കാസ്റ്റ് തെറ്റായി നൽകിയത്. ഓഗസ്റ്റ് 31 നായിരുന്നു സംഭവം.
ब्रेकिंग न्यूज़
Republic TV वालों ने तालिबान के संस्थापक मुल्ला उमर के बेटे का नाम मुल्ला याक़ूब बता कर उसकी जगह मेरठ, उत्तर प्रदेश के बसपा नेता पूर्व मंत्री हाजी याक़ूब क़ुरैशी की फ़ोटो लगाकर न्यूज़ चला दी 🤣😂😜🤪
RIP मीडिया pic.twitter.com/hftZBKKFGY— I AM BACK(انیس) (@I_D_4) September 1, 2021
തെറ്റായ ഫോട്ടോ ചേർത്ത വീഡിയോ ദൃശ്യം സെപ്റ്റംബർ ഒന്നിന് റിപ്പബ്ലിക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടന്ന വാർത്താവതരണത്തിന്റെ ദൃശ്യം സെപ്റ്റംബർ ഒന്നിന് യൂട്യൂബിൽ വന്നപ്പോൾ ഈ ഭാഗം മാറ്റിയിരുന്നു. അവതാരക ഐശ്വര്യ കപൂർ നടത്തിയ വാർത്താവതരണത്തിന്റെ 36 മത് മിനുട്ടിലായിരുന്നു ഈ തെറ്റായ ചിത്രീകരണം ഉണ്ടായിരുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpkray11%2Fposts%2F10159647665728134&show_text=true&width=500
എന്നാൽ ഓഗസ്റ്റ് 31 ന് വൈകീട്ട് 7 മണിക്ക് ‘വി സപ്പോർട്ട് അർണാബ് ഗോസ്വാമി’ എന്ന ഫേസ്ബുക്ക് പേജിൽ ഈ വാർത്താവതരണത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. എല്ലാ ദിവസവും റിപ്പബ്ലിക്ക് ഭാരതിന്റെ വിഡിയോകൾ തത്സമയം പങ്കുവെക്കുന്ന പേജാണ്. മൂന്ന് ലക്ഷത്തിലേറെ ഫോളോവെർസ് ഈ പേജിന് ഉണ്ട്.
അതായത്, ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടതിനും നിരവധിപേർ പങ്കുവെച്ചതിന് ശേഷം തെറ്റ് മനസിലായപ്പോൾ പിൻവലിച്ച് വീണ്ടും യൂട്യൂബിൽ അടുത്ത ദിവസം വീണ്ടും പങ്കുവെക്കുകയായിരുന്നു. അപ്പോഴേക്കും സ്ക്രീൻ ഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങൾ കീഴടക്കിയിരുന്നു.
തൊട്ടടുത്ത ദിവസം ഇവർ ഇതിൽ മാപ്പ് പറഞ്ഞതായി ഇവർ പറഞ്ഞിരുന്നതായി അവർ അറിയിക്കുന്നു. എന്നാൽ പ്രസ്തുത യൂട്യൂബ് വിഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തപ്പോൾ ഇതിന് അവർ മാപ്പ് പറഞ്ഞിട്ടില്ല.
താലിബാൻ – അഫ്ഗാൻ വിഷയത്തിൽ നിരവധി വ്യാജ വാർത്തകളാണ് പരക്കുന്നത്. അന്വേഷണം ന്യൂസ് ഇത്തരത്തിലുള്ള നിരവധി വ്യാജ വാർത്തകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു.