ലഖ്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 45 കുട്ടികൾ ഉൾപ്പെടെ 53 പേർ ഡെങ്കിപ്പനി ബാധിച്ചു. 10 ദിവസത്തിനിടെയാണ് 53 മരണവും. നിരവധി മരണം സ്ഥിരീകരിക്കുന്നതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു.പി സർക്കാർ.
ഫിറോസാബാദ് മെഡിക്കൽ കോളജിൽ അസുഖബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.186 പേരാണ് വൈറൽ-ഡെങ്കി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. സെപ്റ്റംബർ ആറുവരെ ഒന്നുമുതൽ സ്കൂളുകളിലെ എട്ടുവരെ ക്ലാസുകൾ അടച്ചിടണമെന്ന് ജില്ല മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് നിർദേശിച്ചു.
















