തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാന്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാന്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടി. നികുതി അടക്കേണ്ട തീയതി ഇന്നലെ അവസാനിക്കാനിരിക്കെയാണു തീരുമാനം.
വാര്‍ഷിക/ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തേ വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ച് നികുതി അടയ്ക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.

















