ലക്നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.മദ്യവും മാംസവും വിൽക്കുന്നവർ മഥുരയുടെ അന്തസ് ഉയർത്തുന്നതിനായി പാൽ വിൽപനയിലേക്ക് കടക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യോഗി പറഞ്ഞു. ‘ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
















