വാഷിംഗ്ടൺ ഡിസി: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിനുനേരെ ഭീകരർ വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 36 മണിക്കുറിനുള്ളിൽ ആക്രമണത്തിൽ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തിയവർക്ക് ഇന്നലെ നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെൻറഗൺ അറിയിച്ചു. എന്നാൽ, യു.എസ്. ആക്രമണത്തെ താലിബാൻ അപലപിച്ചു. ചാവേർ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാൻ പറഞ്ഞു.നേരത്തെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിന് മുമ്പും ബ്രിട്ടന്റെയും യു.എസിന്റെ യും മുന്നറിയിപ്പ് വന്നിരുന്നു.
















