ന്യൂഡൽഹി: രാജ്യത്ത് മൊത്തവിപണിയില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് തക്കാളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച് കർഷകർ. മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും കർഷകരാണ് ട്രാക്ടറുകളിലെത്തി തക്കാളി റോഡിൽ തള്ളി പ്രതിഷേധിച്ചത്. ചില്ലറ വിപണിയില്‍ ഒരു കിലോ തക്കാളിക്ക് 25 മുതല്‍ 30 രൂപ വരെ ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് രണ്ടും മൂന്നും രൂപയാണ്.
കൂടയ്ക്ക് ചുരുങ്ങിയത് 300 രൂപ കിട്ടിയാല്‍ മാത്രമാണ് നഷ്ടം നികത്താനാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ വര്‍ഷം പേമാരിയോ കൊടുംവരള്‍ച്ചയോ ഇല്ലാതിരുന്നത് തക്കാളിക്കൃഷിയ്ക്ക് ഗുണം ചെയ്തിരുന്നു. നല്ലമഴ കിട്ടിയതും വിളവെടുപ്പിന് അനുകൂലമായി. എന്നാല്‍ കദ വിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ കാരണം കയറ്റുമതി കുറഞ്ഞതാണ് കര്‍ഷകരെ വലച്ചത്. ഉത്പാദനം കൂടുകയും. കയറ്റുമതി കുറയുകയും ചെയ്തതോടെ വില ഇടിയാന്‍ കാരണമായി.
















