മൈസുരു: മൈസൂരുവിൽ കോളേജ് വിദ്യാർത്ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനികൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല. വൈകീട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.
കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഓർഡർ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകീട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെൺകുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സർക്കുലർ ഇറക്കിയതെന്ന് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ ഓർഡറിനെ കുറിച്ച് കോളേജ് വൈസ് ചാൻസലർ പറയുന്നത്.
















