ചെന്നൈ: ബോളിവുഡ് സൂപ്പർ താരം തപ്സി പന്നുവും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് സേതുപതിയും ഒന്നിക്കുന്ന ‘അനബെൽ സേതുപതി’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ 17നാണ് റിലീസ്.ചിത്രത്തിന്‍റെ പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ദീപക് സുന്ദരരാജനാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജയ്പൂരില്‍ പൂര്‍ത്തിയായത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.യോഗി ബാബു, രാധിക ശരത് കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















