ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന പ്രിയസുഹൃത്ത് നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും…”, ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. നിര്‍മ്മാതാവ് എന്നതിനൊപ്പം പാചക വിദഗ്‍ധനും കാറ്ററിംഗ് സര്‍വ്വീസ് ഉടമയുമായിരുന്നു നൗഷാദ്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന നൗഷാദ് ‘ബിഗ് ഷെഫ്’ നൗഷാദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന പേരിലായിരുന്നു സ്വന്തം കാറ്ററിംഗ്, റെസ്റ്റോറന്‍റ് ശൃംഖലയും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamAntoJoseph%2Fposts%2F416947653125506&show_text=true&width=500
















