വാഷിങ്ടൺ:കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. കനത്ത വില നല്‍കേണ്ടി വരും’ ബൈഡന്‍ വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി.
കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
















