കാബൂള്‍; അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. താലിബാൻ അംഗങ്ങളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യുഎസ് സൈനികർക്ക് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ ബ്രിട്ടീഷ് സേന നിലയുറപ്പിച്ച അബ്ബി ഗേറ്റിനടുത്താണ് ആദ്യ സ്ഫോടനം ഉണ്ടായത്. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്.
കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ടു പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലായിരുന്നു സ്ഫോടനങ്ങൾ. പരിക്കേറ്റ നൂറിലേറെ പേർ വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.നിരവധി താലിബാന്‍ അംഗങ്ങൾക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഐ.എസ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ അഫ്ഗാൻ പൗരന്മാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസും യു.കെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
















